Monday, 12 August 2024

KARUNA KONTHA കരുണ കൊന്ത

 

കരുണ  കൊന്ത

യേശുവേ അങ്ങയുടെ മുറിവുകളുടെ യോഗ്യതയാൽ എന്നെ സുഖപ്പെടുത്തണമേ. അങ്ങയുടെ തിരുക്തത്തിന്റെ യോഗ്യതയാൽ എൻ്റെയും, പൂർവ്വികരുടേയും പാപങ്ങൾ ക്ഷമിക്കേണമേ, അങ്ങയുടെ പുനരുദ്ധാന ശക്തിയാൽ എന്റെമേൽ പരിശുദ്ധാത്മാവിനെ അയയ്‌ക്കേണമേ.
 ആമ്മേൻ.

സമർപ്പണ പ്രാർത്ഥന

യേശുവേ, എന്നെയും,എനിക്കുള്ളവയേയും, എന്റെ ബന്ധുജനങ്ങളേയും, സകലരേയും അങ്ങയുടെ ദിവ്യകാരുണ്യ ഹൃദയത്തിലും,പരിശുദ്ധ അമ്മയുടെ വിലമഹ്യദയത്തിലും ഞാൻ സമർപ്പിക്കുന്നു.

പ്രാരംഭ പ്രാർത്ഥന

(മൗനമായി നിങ്ങളുടെ നിയോഗങ്ങൾ ഓർക്കുക.) യേശുവേ അങ്ങയുടെ കുരിശുമരണം വഴിയായി, സർവ്വ ആത്മാക്കളുടേയും രക്ഷക്കായുള്ള, ജീവജലത്തിൻ്റെ ഉറവിടവും, കരുണയുടെ കടലും അങ്ങ് തുറന്നു തന്നു. ഓ! ജീവന്റെ ഉറവിടമേ അനന്തമായ ദൈവീക കരുണയെ, ലോകം മുഴുവൻ മേലും, ഞങ്ങളുടെ മേലും കാരുണ്യം ചൊരിയണമെ. കുത്തിമുറിക്കപ്പെട്ട, അങ്ങയുടെ ഹൃദയത്തിൽനിന്നും, കുത്തി ഒഴുകിയ, രക്തത്തിന്റെയും, വെള്ളത്തിൻ്റെയും ഉറവയിൽ, ഞാൻ ശരണപ്പെടുന്നു

കർത്തൃപ്രാർത്ഥന

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ് സ്വർഗ്ഗത്തിലെ പ്പോലെ ഭൂമിയിലുമാകണമേ. അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളോടു തെറ്റുചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റു കൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ, തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ആമ്മേൻ.

നന്മനിറഞ്ഞ മറിയമേ

നന്മനിറഞ്ഞ മറിയമേ സ്വസ്‌തി കർത്താവ് അങ്ങയോടുകൂടെ, സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു; അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

പരിശുദ്ധമറിയമേ തമ്പുരാൻ്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്ക ണമേ. ആമ്മേൻ.

വിശ്വാസപ്രമാണം 

സർവ്വശക്തനായ പിതാവും ആകാശത്തിന്റേയും ഭൂമിയുടേയും സൃഷ്‌ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏക പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യാകമറിയത്തിൽ നിന്ന് പിറന്ന് പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച് കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ട് പാതാളത്തിൽ ഇറങ്ങി മരിച്ചവരുടെ ഇടയിൽനിന്ന് മൂന്നാം നാൾ ഉയിർത്തു. സ്വർഗ്ഗത്തിലേക്കെഴുന്നള്ളി സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലത് ഭാഗത്ത് ഇരിക്കുന്നു. അവിടെ നിന്ന് ജീവിക്കുന്നവരേയും മരിച്ചവരേയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.

(ജപമാലയുടെ ചെറിയ മണികളിൽ)

ഈശോയുടെ അതിദാരുണമായ പീഢാസഹനത്തെ പ്രതി....

സമൂ: പിതാവേ, ഞങ്ങളുടെ മേലും ലോകം മുഴുവൻ്റെ മേലും കരുണയായിരിക്കേണമേ.

(ജപമാലയുടെ വലിയ മണികളിൽ)

നിത്യപിതാവേ അവിടുത്തെ പ്രിയപുത്രനും, ഞങ്ങളുടെ കർത്താവും, രക്ഷകനുമായ ഈശോമിശിഹായുടെ തിരുശരീരവും,തിരുരക്തവും, ആത്മാവും,ദൈവത്വവും...

സമൂ: ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപ പരിഹാരത്തിനായി ഞങ്ങൾ അങ്ങേയ്ക്ക് കാഴ്ച്‌ച വയ്ക്കുന്നു.

(അഞ്ചു ദശകങ്ങളുടെ അന്ത്യത്തിൽ)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്യനേ, ഞങ്ങളുടെമേലും ലോകം മുഴുവൻ്റെമേലും കരുണയായിരി ക്കേണമേ. (മൂന്നു പ്രാവശ്യം)

സമാപന പ്രാർത്ഥന

അനന്തമായ ദയയുടേയും, സ്നേഹത്തിന്റേയും, ഇരിപ്പിടമായ ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ, ഞങ്ങളുടെ ജീവിതം കഷ്ടപ്പാടുകളിലൂടേയും, ക്ലേശങ്ങളിലൂടേയും കടന്നുപോകുമ്പോൾ ഞങ്ങൾ ഒരിക്കലും നിരാശപ്പെട്ട് അങ്ങയെ ഉപേക്ഷിച്ച് അങ്ങയിൽനിന്നും അകന്നുപോകാതെ, അങ്ങയിൽ ആശ്രയിച്ച് വലിയ പ്രതീക്ഷകളോടെ അങ്ങയുടെ തിരുസ്നേഹത്തിന്റേയും കരുണയുടേയും ഇംഗിതത്തിന് കീഴ്പെട്ട്, ജീവിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് അങ്ങ് നൽകണമേ. 

ആമ്മേൻ.


 VACHANA KONTHA വചന കൊന്ത

കടബാധ്യത നീങ്ങുവാൻ സഹായിക്കുന്ന അത്ഭുത വചന കൊന്ത


''ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍ന്റെ  കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.'' (ഏശയ്യാ 45 : 2-3)

സ്വർഗ്ഗ: 1 പ്രാവശ്യം.

''കര്‍ത്താവു നിന്നെ ജനതകളുടെ നേതാവാക്കും; നീ ആരുടെയും ആജ്ഞാനുവര്‍ത്തി ആയിരിക്കുകയില്ല. ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന, നിന്റെ ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ ശ്രവിച്ച് അവ ശ്രദ്ധാപൂര്‍വം പാലിക്കുമെങ്കില്‍ നിനക്ക് അഭിവൃദ്ധിയുണ്ടാകും; നിനക്ക് ഒരിക്കലും അധോഗതിയുണ്ടാവുകയില്ല'' (നിയമവാർത്തനം28:13)

 നന്മ: 1പ്രാവശ്യം 

''കര്‍ത്താവു തന്റെ വിശിഷ്ട ഭണ്‍ഡാഗാരമായ ആകാശം തുറന്ന് നിന്റെ ദേശത്ത് തക്കസമയത്തു മഴ പെയ്യിച്ച് നിന്റെ എല്ലാ പ്രയത്‌നങ്ങളെയും അനുഗ്രഹിക്കും. അനേകം ജനതകള്‍ക്കു നീ കടം കൊടുക്കും; നിനക്കു കടം വാങ്ങേണ്ടിവരികയില്ല.'' (നിയമവാർത്തനം28:12)

നന്മ: 1പ്രാവശ്യം

''എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും'' (ഫിലിപ്പി 4:19)

                                                                  നന്മ: 1പ്രാവശ്യം

''നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങള്‍ക്ക് അറിയാമല്ലോ. അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി - തന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍വേണ്ടിത്തന്നെ'' (2 കോറിന്തോസ് 8:9)

                                                                  നന്മ: 1പ്രാവശ്യം

''മകനേ, നമ്മള്‍ ദരിദ്രരായിത്തീര്‍ന്നതില്‍ നിനക്ക് ആധി വേണ്ടാ. നിനക്കു ദൈവത്തോടു ഭക്തി ഉണ്ടായിരിക്കുകയും നീ പാപത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും അവിടുത്തേക്കു പ്രീതികരമായത് അനുഷ്ഠിക്കുകയും ചെയ്താല്‍ നിനക്കു വലിയ സമ്പത്തു കൈവരും'' (തോബിത് 4:21)

                                                                  നന്മ: 1പ്രാവശ്യം

''ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ച് രാവും പകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും'' (ജോഷ്വാ 1 :8)

                                                                  നന്മ: 1പ്രാവശ്യം

''കര്‍ത്താവിനെ നിന്റെ സമ്പത്തുകൊണ്ടും, നിന്റെ എല്ലാ ഉത്പന്നങ്ങളുടെയും ആദ്യഫലങ്ങള്‍കൊണ്ടും ബഹുമാനിക്കുക അപ്പോള്‍ നിന്റെ ധാന്യപ്പുരകള്‍സമൃദ്ധികൊണ്ടു നിറയുകയും നിന്റെ ചക്കുകളില്‍ വീഞ്ഞുനിറഞ്ഞുകവിയുകയും ചെയ്യും'' (സുഭാഷിതങ്ങൾ 3:9-10)

                                                                  നന്മ: 1പ്രാവശ്യം

''ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്'' (1പത്രോസ് 5:6)

                                                                  നന്മ: 1പ്രാവശ്യം

''ഞാന്‍ നിന്നെ ഉപദേശിക്കുന്നു; നീ ധനികനാകാന്‍ അഗ്‌നിശുദ്ധിവരുത്തിയ സ്വര്‍ണം എന്നോടു വാങ്ങുക; നിന്റെ നഗ്‌നത മറ്റുള്ളവര്‍ കണ്ട് നീ ലജ്ജിക്കാതിരിക്കുവാന്‍ ശുഭ്രവസ്ത്രങ്ങള്‍ എന്നോട് വാങ്ങുക. കാഴ്ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള അഞ്ജനവും എന്നോടു വാങ്ങുക'' (വെളിപാട് 3:18)

                                                                  നന്മ: 1പ്രാവശ്യം

''ഞാന്‍ എല്ലാ ജനതകളെയും കുലുക്കും. അങ്ങനെ എല്ലാ ജനതകളുടെയും അമൂല്യനിധികള്‍ ഇങ്ങോട്ടുവരും. ഈ ആലയം ഞാന്‍ മഹത്വപൂര്‍ണമാക്കും- സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു''(ഹഗ്ഗായി 2:7)

                                                                  നന്മ: 1പ്രാവശ്യം

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ . ആമേൻ 

പിതാവിനും,പുത്രനും,പരിശുദ്ധാത്മാവിനും സ്തുതി 

ആദിയിലെ ഇപ്പോഴും ഇപ്പോഴും എന്നേക്കും 

ആമേൻ 


 

KARUNA KONTHA കരുണ കൊന്ത

  കരുണ  കൊന്ത യേശുവേ അങ്ങയുടെ മുറിവുകളുടെ യോഗ്യതയാൽ എന്നെ സുഖപ്പെടുത്തണമേ. അങ്ങയുടെ തിരുക്തത്തിന്റെ യോഗ്യതയാൽ എൻ്റെയും, പൂർവ്വികരുടേയും പാപങ...