കരുണ കൊന്ത
യേശുവേ അങ്ങയുടെ മുറിവുകളുടെ യോഗ്യതയാൽ എന്നെ സുഖപ്പെടുത്തണമേ. അങ്ങയുടെ തിരുക്തത്തിന്റെ യോഗ്യതയാൽ എൻ്റെയും, പൂർവ്വികരുടേയും പാപങ്ങൾ ക്ഷമിക്കേണമേ, അങ്ങയുടെ പുനരുദ്ധാന ശക്തിയാൽ എന്റെമേൽ പരിശുദ്ധാത്മാവിനെ അയയ്‌ക്കേണമേ.
ആമ്മേൻ.
സമർപ്പണ പ്രാർത്ഥന
യേശുവേ, എന്നെയും,എനിക്കുള്ളവയേയും, എന്റെ ബന്ധുജനങ്ങളേയും, സകലരേയും അങ്ങയുടെ ദിവ്യകാരുണ്യ ഹൃദയത്തിലും,പരിശുദ്ധ അമ്മയുടെ വിലമഹ്യദയത്തിലും ഞാൻ സമർപ്പിക്കുന്നു.
പ്രാരംഭ പ്രാർത്ഥന
(മൗനമായി നിങ്ങളുടെ നിയോഗങ്ങൾ ഓർക്കുക.) യേശുവേ അങ്ങയുടെ കുരിശുമരണം വഴിയായി, സർവ്വ ആത്മാക്കളുടേയും രക്ഷക്കായുള്ള, ജീവജലത്തിൻ്റെ ഉറവിടവും, കരുണയുടെ കടലും അങ്ങ് തുറന്നു തന്നു. ഓ! ജീവന്റെ ഉറവിടമേ അനന്തമായ ദൈവീക കരുണയെ, ലോകം മുഴുവൻ മേലും, ഞങ്ങളുടെ മേലും കാരുണ്യം ചൊരിയണമെ. കുത്തിമുറിക്കപ്പെട്ട, അങ്ങയുടെ ഹൃദയത്തിൽനിന്നും, കുത്തി ഒഴുകിയ, രക്തത്തിന്റെയും, വെള്ളത്തിൻ്റെയും ഉറവയിൽ, ഞാൻ ശരണപ്പെടുന്നു
കർത്തൃപ്രാർത്ഥന
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ് സ്വർഗ്ഗത്തിലെ പ്പോലെ ഭൂമിയിലുമാകണമേ. അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളോടു തെറ്റുചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റു കൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ, തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ആമ്മേൻ.
നന്മനിറഞ്ഞ മറിയമേ
നന്മനിറഞ്ഞ മറിയമേ സ്വസ്‌തി കർത്താവ് അങ്ങയോടുകൂടെ, സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു; അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
പരിശുദ്ധമറിയമേ തമ്പുരാൻ്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്ക ണമേ. ആമ്മേൻ.
വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും ആകാശത്തിന്റേയും ഭൂമിയുടേയും സൃഷ്‌ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏക പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യാകമറിയത്തിൽ നിന്ന് പിറന്ന് പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച് കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ട് പാതാളത്തിൽ ഇറങ്ങി മരിച്ചവരുടെ ഇടയിൽനിന്ന് മൂന്നാം നാൾ ഉയിർത്തു. സ്വർഗ്ഗത്തിലേക്കെഴുന്നള്ളി സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലത് ഭാഗത്ത് ഇരിക്കുന്നു. അവിടെ നിന്ന് ജീവിക്കുന്നവരേയും മരിച്ചവരേയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.
(ജപമാലയുടെ ചെറിയ മണികളിൽ)
ഈശോയുടെ അതിദാരുണമായ പീഢാസഹനത്തെ പ്രതി....
സമൂ: പിതാവേ, ഞങ്ങളുടെ മേലും ലോകം മുഴുവൻ്റെ മേലും കരുണയായിരിക്കേണമേ.
(ജപമാലയുടെ വലിയ മണികളിൽ)
നിത്യപിതാവേ അവിടുത്തെ പ്രിയപുത്രനും, ഞങ്ങളുടെ കർത്താവും, രക്ഷകനുമായ ഈശോമിശിഹായുടെ തിരുശരീരവും,തിരുരക്തവും, ആത്മാവും,ദൈവത്വവും...
സമൂ: ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപ പരിഹാരത്തിനായി ഞങ്ങൾ അങ്ങേയ്ക്ക് കാഴ്ച്‌ച വയ്ക്കുന്നു.
(അഞ്ചു ദശകങ്ങളുടെ അന്ത്യത്തിൽ)
പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്യനേ, ഞങ്ങളുടെമേലും ലോകം മുഴുവൻ്റെമേലും കരുണയായിരി ക്കേണമേ. (മൂന്നു പ്രാവശ്യം)
സമാപന പ്രാർത്ഥന
അനന്തമായ ദയയുടേയും, സ്നേഹത്തിന്റേയും, ഇരിപ്പിടമായ ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ, ഞങ്ങളുടെ ജീവിതം കഷ്ടപ്പാടുകളിലൂടേയും, ക്ലേശങ്ങളിലൂടേയും കടന്നുപോകുമ്പോൾ ഞങ്ങൾ ഒരിക്കലും നിരാശപ്പെട്ട് അങ്ങയെ ഉപേക്ഷിച്ച് അങ്ങയിൽനിന്നും അകന്നുപോകാതെ, അങ്ങയിൽ ആശ്രയിച്ച് വലിയ പ്രതീക്ഷകളോടെ അങ്ങയുടെ തിരുസ്നേഹത്തിന്റേയും കരുണയുടേയും ഇംഗിതത്തിന് കീഴ്പെട്ട്, ജീവിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് അങ്ങ് നൽകണമേ.
ആമ്മേൻ.
No comments:
Post a Comment